ഇബ്രാഹീമീ പാരമ്പര്യം; ഹജ്ജ് അനുഷ്ടാനങ്ങളുടെ നവകാല പ്രസക്തി

മതാനുഷ്‌ഠാനങ്ങൾ മനുഷ്യരാശിയുടെ ചരിത്രത്തോളം തന്നെ പഴക്കമുള്ളവയാണ്. വ്യക്തിയുടെ ആത്മീയത, സാമൂഹിക ഐക്യബോധം,commഉത്തരവാദിത്വബോധം തുടങ്ങിയവയെ രൂപപ്പെടുത്തുന്നതിൽ ഇത്തരം ആചാരാനുഭവങ്ങൾ നിർണ്ണായകമായ പങ്ക് വഹിക്കുന്നുണ്ട്. ഇസ്ലാമിക പാരമ്പര്യത്തിൽ ഒരു വിശ്വാസിക്ക് ആത്മവിശുദ്ധിയുടെയും ദൈവസംമുഖതയുടെയും ആത്മാനുഭൂതി നൽകുന്ന മതാനുഷ്‌ഠാനമാണ് ഹജ്ജ്.

ഇസ്ലാമിന്റെ അഞ്ചു തൂണുകളിലൊന്നായാണ് ഹജ്ജിനെ കണക്കാക്കപ്പെടുന്നത്. ഇസ്ലാമിന്റെ പൊതു ആചാരങ്ങളിലെ മതപരവും, സാമൂഹികവും, ആത്മീയവുമായ പ്രാധാന്യങ്ങളെ വിശകലനം ചെയ്യുന്നതോടൊപ്പം, മതാചാരങ്ങൾ വ്യക്തിജീവിതത്തിൽ എങ്ങനെ ആഴത്തിലുള്ള സ്വാധീനം സൃഷ്ടിക്കുന്നുവെന്നതിനെക്കുറിച്ചും ആധികാരികമായി അവലോകനം ചെയ്യുകയാണ് ഈ പ്രബന്ധം കൊണ്ട് ലക്ഷ്യമിടുന്നത്.

മനുഷ്യസംസ്‌കാരത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് ആചാരങ്ങൾ. ആചാരങ്ങൾ പലപ്പോഴും മതപരമായതോ വ്യക്തിഗതമായതോ ആയിരിക്കാം. അത്കൊണ്ട് തന്നെ, ഇതിന് മനുഷ്യ ജീവിതത്തിൽ വലിയ താല്പര്യങ്ങളുണ്ടെന്ന് മനസ്സിലാക്കാം. ആചാരങ്ങളിലൂടെ മനുഷ്യന് ആത്മീയത, സാമൂഹികബോധം, മാനസീക സംതൃപ്തി തുടങ്ങി നിരവധി ഗുണങ്ങൾ കൈവരിക്കാൻ സാധിക്കുന്നുണ്ട്.

ചുരുക്കത്തിൽ, മതത്തെയും ആത്മീയതയെയും മൗലികമായി സ്പർശിക്കുന്ന മനുഷ്യജീവിതത്തിലെ ആഴമുള്ള പ്രവർത്തനങ്ങളാണ് ആചാരങ്ങൾ. പ്രാർത്ഥന, ഉപവാസം, തീർത്ഥാടനങ്ങൾ, यജ്ഞങ്ങൾ ഇത്തരം ആചാരങ്ങളിൽ നാം കാണുന്നത് കേവലം വിശ്വാസരീതികളല്ല, മറിച്ച് ആഴമേറിയ ആത്മീയ ഉദ്ദേശ്യങ്ങളാണ്.

ആചാരങ്ങൾ എങ്ങനെയാവണം, അതിന്റെ അർത്ഥം എന്താണ് എന്നതിനെക്കുറിച്ച് പാശ്ചാത്യ പണ്ഡിതനായ ബ്രെന്റ് ശിൽബ്രാക്ക് പറയുന്നത് ഇങ്ങനെയാണ്: “ആചാരങ്ങൾ അനുകരണാത്മകമായ പ്രവർത്തികൾ മാത്രമല്ല, അവ വ്യക്തിയുടെയുള്ളിലുള്ള വിശ്വാസത്തിന്റെയും ഭൗതികതയുടെയും രൂപമാണ്”. ഇസ്ലാമിലെ നോമ്പ്, ഹജ്ജ്, ക്രൈസ്തവരുടെ സാക്രമെന്റുകൾ, ഹിന്ദുമതത്തിലെ ധ്യാനം തുടങ്ങിയവയെല്ലാം വ്യക്തിയെ ആത്മീയമായി പരുവപ്പെടുത്തിയെടുക്കുന്നത് പ്രകടമായ ഒരു വാസ്തവമാണ്.

പാശ്ചാത്യ ശാസ്ത്രജ്ഞനായ കാതറിൻ ബെൽ പറയുന്നതനുസരിച്ച്, 19-ാം നൂറ്റാണ്ടോടു കൂടി ശാസ്ത്രം ശക്തി പ്രാപിക്കുകയുണ്ടായി. അതിന്റെ പരിണിതഫലമെന്നോണം, ഇത്തരം ആചാരങ്ങളെ മുഖവിലക്കെടുക്കാത്ത ഒരു സാഹചര്യം ഉൾതിരിഞ്ഞു വരികയുമുണ്ടായി. ഒരു വിശ്വാസിക്ക് ആചാരങ്ങൾ ദൈവത്തിലേക്കുള്ള പാതയാണ്. പ്രാർത്ഥന വഴി മനസ്സിന് ദൈവസാന്നിധ്യം അനുഭവപ്പെടുന്നു, ധ്യാനത്തിലൂടെ ശാന്തിയിലേക്ക് പ്രവേശിക്കുന്നത് പോലെ. അതോടൊപ്പം തന്നെ വ്യക്തികളെ സമൂഹത്തോട് ബന്ധിക്കുന്ന ശൃംഖലയാണ് ആചാരങ്ങൾ. അഥവാ ഒരു സമൂഹം മുഴുവനും ഒരേ ആചാരരീതിയുടെ കുടക്കീഴിൽ അണിനിരക്കുമ്പോൾ അവർക്കിടയിലെ ഐക്യത്തിന് ശക്തി പ്രാപിക്കുന്നു എന്ന സാരം. ഈ രീതിയിൽ ഓരോരുത്തരുടെയും ഐക്യബോധവും ദൗത്യബോധവും വർദ്ധിച്ചുവരുന്നു.

കർമ്മാനുഷ്‌ഠാനങ്ങളുടെ പൊരുൾ

മതത്തിന്റെ മുഷ്ടിയിൽ മുഴുകിയ ഓരോ വിശ്വാസിയുടെയും ജീവിതം ഒരു കലാപരമായ കാവ്യപാഠമാണ്. ഇസ്ലാമിക ആചാരങ്ങൾ അതിന്റെ താളവും ഭംഗിയും വിശ്വാസത്തിന്റെയും ആത്മീയതയുടെയും മുഖ്യ കൂടാരങ്ങളാണ്. മനുഷ്യന്റെ ആത്മവികാസം, ആചാരിക അന്തസ്സിന്റെ സംരക്ഷണം തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ ഈ ആചാരങ്ങൾക്ക് അടിയന്തര പ്രാധാന്യമുണ്ട്.

നിസ്‌കാരം ഉദാഹരണമായി എടുക്കുകയാണെങ്കിൽ, സൃഷ്ടിയും സൃഷ്ടാവും തമ്മിൽ നേരിട്ടുള്ള ബന്ധത്തിന്റെ ഓർമ്മപുതുക്കലായിട്ട് നമുക്കിതിനെ മനസ്സിലാക്കാം. ഇത് ആത്മസംയമനം, വിനയം, ത്യാഗം തുടങ്ങിയ ഗുണങ്ങൾ വളർത്താൻ സഹായിക്കുന്നു. മറ്റൊരു തലത്തിൽ നോക്കുകയാണെങ്കിൽ, സമൂഹത്തിൽ ഐക്യവും സഹവാസവും ഉറപ്പാക്കാൻ ഏറെ നിർണ്ണായകമാണ് ഇസ്ലാമിക ആചാരങ്ങൾ.

സക്കാത്തിലേക്ക് വരുമ്പോൾ, അത് സാമൂഹിക സാമ്പത്തിക വ്യവസ്ഥ ക്രമീകരിക്കുന്ന ഘടകമായി കാണാം. ഹജ്ജ് യാത്രയിൽ ലോകമാകെയുള്ള മുസ്ലിമീങ്ങൾ ഒരേ വേഷവിധാനത്തിൽ ഒരേ സ്ഥലത്ത് സംഘടിക്കുന്നതാണ് ഐക്യത്തിന്റെ ഉദാത്ത മാതൃക. ഇസ്ലാമികാചാരങ്ങൾ സമൂഹത്തിനും കുടുംബത്തിനും മൂല്യബോധം കൈമാറുന്ന രീതികളാണ്.

ഇക്കാരണത്താലാണ് ആചാരങ്ങൾ ശാസ്ത്രീയ വിദ്യാഭ്യാസ മേഖലയിൽ പ്രാധാന്യം കുറഞ്ഞുപോവാത്ത രീതിയിൽ പഠനവിധേയമായിക്കൊണ്ടിരിക്കുന്നത്. ഇബ്‌നു ഖയ്യൂം, ഇബ്‌നു തൈമിയ്യ പോലെയുള്ള മധ്യകാല ഇസ്ലാമിക പണ്ഡിതർ ഇത്തരം ആരാധനാ രീതികളെ തന്റെ യജമാനനോടുള്ള സ്നേഹത്തിന്റെയും വിനയത്തിന്റെയും സമന്വയഘടകമായി വിലയിരുത്തിയതും അതുകൊണ്ടാണ്.

ആചാരാനുഷ്‌ഠാനങ്ങളിലെ അറബ് പൈതൃകം

ഹജ്ജ് കർമ്മങ്ങളുടെ ഉത്ഭവത്തെക്കുറിച്ചാണ് ഇനി വിശകലനം ചെയ്യപ്പെടുന്നത്. മഹാനായ ഇബ്രാഹിം നബി (അ) യുടെയും മകൻ ഇസ്‌മായിൽ നബി (അ) യുടെയും ത്യാഗസ്മരണയിലൂടെയാണ് ഇങ്ങനെയൊരു ആചാരം പരിവർത്തനപ്പെട്ടത്. ഖുർആനിൽ ഹജ്ജിനെപ്പറ്റി പ്രതിപാദിക്കുമ്പോഴെല്ലാം ഇബ്രാഹിം നബിയെ കേന്ദ്ര കഥാപാത്രമാക്കി സൂക്തങ്ങൾ അവതരിച്ചതായി കാണാം. ഹദീസുകളിലും ഇത്തരം ഉദ്ധരണികൾ ഇബ്രാഹിം നബി (അ) യുടെ പാരമ്പര്യവും മറ്റും ചുറ്റിപ്പറ്റിയാണ് വന്നിട്ടുള്ളത്.

ചുരുക്കിപ്പറഞ്ഞാൽ ഇബ്രാഹിം നബി (അ) യുടെ ജീവിതവും ഹജ്ജ് സ്മാരകങ്ങളും ഒരു നാണയത്തിന്റെ രണ്ടു ഭാഗങ്ങളാണെന്ന് മനസ്സിലാക്കാം. തന്നിമിത്തം ഓരോ ഹജ്ജിലും ഓരോ വിശ്വാസിക്കും സ്വയം ഒരു ഇബ്രാഹിമീ പരിവേഷം ലഭിക്കുന്നു. ഇസ്ലാമിന് മുൻപുള്ള അറേബ്യരും ഇത്തരം ആചാരങ്ങളെ അവരുടെ ജീവിതഭാഗമായി കൊണ്ടുനടന്നതായി കാണാം. വിശ്വാസപരമായി അവർക്ക് ഇസ്ലാമിനോട് വൈരുദ്ധ്യാത്മക മനോഭാവമായിരുന്നെങ്കിലും ഹജ്ജ് കർമ്മം തങ്ങളുടെ പ്രപിതാക്കളുടെ സ്മരണയായിട്ടായിരുന്നു അവർ നോക്കിക്കണ്ടിരുന്നത്.

ഹജ്ജ്, ഉംറ: കർമ്മാനുഷ്‌ഠാനങ്ങളുടെ വിവിധ മുഖങ്ങൾ

പ്രബോധന പ്രവർത്തനങ്ങളിൽ സ്വന്തം കുടുംബമല്ലാതെ അധികമാരെയും അനുയായികളായി കൂടെക്കൂട്ടാൻ കഴിയാതിരുന്നിട്ട് കൂടി ഹജ്ജിനെപ്പറ്റി ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ അല്ലാഹു നിയോഗിച്ചത് ഇബ്രാഹിം നബി (അ) യെ തന്നെയാണ് എന്നത് വിചിത്രമായി തോന്നിയേക്കാം. എന്നാൽ, വർഷങ്ങൾക്കിപ്പുറവും ഹജ്ജ് തീർത്ഥാടനങ്ങൾ മുടങ്ങാതെ തുടർന്നുപോരുന്നതിലൂടെ ഇബ്രാഹിം നബി (അ) യുടെ സ്മരണകൾ അടയാത്ത അധ്യായമായി മാറുമ്പോഴാണ് ദൈവനിശ്ചയത്തിന്റെ മനോഹാരിത വ്യക്തമാകുന്നത്.

ഹജ്ജനുഭവങ്ങളുടെ സവിശേഷതകളിൽ എണ്ണപ്പെടുന്ന മറ്റൊരു ഘടകം സമത്വത്തിന്റെയും ഐക്യത്തിന്റെയും ഒത്തിണക്കമാണ്. ജാതിയുടെയോ നിറത്തിന്റെയോ മറ്റേതെങ്കിലും അളവുകോലിന്റെയോ മേമ്പൊടിയില്ലാതെ ദക്ഷിണ എന്ന ഒരൊറ്റ ലക്ഷ്യത്തിനു പിന്നിൽ അണിനിരക്കുന്ന ഓരോ വിശ്വാസിയും “ദൈവത്തിനു മുന്നിൽ എല്ലാവരും സമന്മാരാണ്” എന്ന ഉത്തമ ബോധ്യം സിദ്ധിച്ചവരാകുന്നു.

അമേരിക്കയിലെ വംശീയ വേർതിരിവിന്റെ കൈപ്പറിഞ്ഞ കറുത്ത വർഗ്ഗക്കാരനായ മാൽകം എക്സ് തീർത്ഥാടനത്തിനുശേഷം കുറിച്ചത് ഇങ്ങനെയാണ്:

“വെള്ളക്കാരും കറുത്തവരും ഒത്തുപോകുന്ന ഒരു ദിവസം വരുമെന്ന് ഒരിക്കലും നിനച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ 11 ദിവസത്തെ എന്റെ അനുഭവത്തിൽ കറുത്ത ആഫ്രിക്കൻസും വെളുത്ത യൂറോപ്യൻസും ഉൾപ്പെടെ ലക്ഷക്കണക്കിനാളുകൾ ഒരൊറ്റ ഉദ്ദേശ്യത്തോടെ ഈ തീർത്ഥാടനത്തിൽ വ്യാപൃതരായി. അവരോടൊപ്പം ഒരൊറ്റ പാത്രത്തിൽ ഉണ്ടും ഒരു പായയിൽ തലവെച്ചും ഞങ്ങൾ പരസ്പരം സഹോദരി സഹോദരന്മാരായി കഴിച്ചുകൂട്ടി. കറുത്തവനും വെളുത്തവനും സമ്പന്നനും പാവപ്പെട്ടവനും ഒരേ ആത്മാർത്ഥതയോടെ എല്ലാം ദൈവത്തിന് സമർപ്പിച്ചു.”

ഓരോ തീർഥാടനവും വിശ്വാസിയെ എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന് ഈ സംഭവം കൃത്യമായി വരച്ചുകാട്ടുന്നുണ്ട്.

ദൈവിക അർപ്പണത്തിന്റെ മൂല്യമത്രയും പേറുന്ന ഈ പുണ്യകർമ്മം ഒരിക്കലും യുക്തിരഹിതമാകുന്നില്ല. ഹജ്ജുമായി ബന്ധപ്പെട്ട ഓരോ കർമ്മത്തിന്റെയും കൃത്യമായ താല്പര്യം ഖുർആൻ വിവരിക്കുന്നുണ്ട്. ഖുർആനിക സൂക്തം 14:37 അനുസരിച്ച് ഇബ്രാഹിം നബി (അ) തന്റെ കുടുംബത്തെ ദൈവീക കൽപ്പനപ്രകാരം പച്ചപ്പില്ലാത്ത ഒരു താഴ്വരയുടെ അടുത്തായിരുന്നു നിർത്തിയിരുന്നത്. അവിടമാണ് പിന്നീട് പുണ്യഗേഹമായ കഅബ നിർമ്മിക്കപ്പെടുകയും, ഇസ്മാഈൽ നബി (അ) ദാഹം കൊണ്ട് കാലിട്ടടിച്ച സംഭവങ്ങളൊക്കെ ഉണ്ടാവുകയും ചെയ്തത്. അവരുടെ ത്യാഗസ്മരണകളാണ് ഓരോ വിശ്വാസിയും പ്രതിഫലിപ്പിക്കാറുള്ളതും. ആത്മീയതയ്ക്ക് പുറമേയുള്ള ഇത്തരം ഓർമ്മകൾ കൂടിയാണ് ഹജ്ജ് തീർത്ഥാടനത്തിന്റെ പ്രാധാന്യമേറ്റുന്നത്.

ഇസ്ലാമിക സംസ്‌കാരത്തിന്റെ അടിത്തറയാണ് ദൈവാരാധന. അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി ഭൂമിയിൽ നിർമ്മിതമായ പ്രഥമ ഗേഹമാണ് കഅബ. പശ്ചാത്താപ കേന്ദ്രമായാണ് അല്ലാഹു കഅബയെ ഖുർആനിലൂടെ പരിചയപ്പെടുത്തുന്നത്. അതിനാൽ കഅബയുടെ സാമീപ്യം വിശ്വാസികൾക്ക് നൽകുന്ന ആത്മസംതൃപ്തിയും ആത്മീയ നിർവൃതിയും ചെറുതല്ല.

പ്രശസ്ത തത്വശാസ്ത്ര പണ്ഡിതനായ ഇമാം ഗസ്സാലി (റ) തന്റെ ഗ്രന്ഥമായ ഇഹ്‌യാ ഉലൂമുദ്ദീനിൽ ത്വവാഫിനെപ്പറ്റി ആഴത്തിലുള്ള ആത്മീയ വായനയും ചിന്തയും അവതരിപ്പിച്ചിട്ടുണ്ട്. കേവലം ശരീരം കൊണ്ട് ചെയ്യുന്ന ഒരു കർമ്മം മാത്രമല്ല ത്വവാഫ്, അതിന് ആന്തരികമായ ശക്തിയും ഭാവനയും ഉണ്ടാവണമെന്ന ഗസ്സാലി ഇമാം പ്രത്യേകം ഊന്നിപ്പറയുന്നുണ്ട്. ദൈവത്തിന്റെ മാലാഖമാർ അവിടത്തെ അർശിനെ വലയം വെക്കുന്നതിന്റെ ഭൗതിക പ്രതീകമാണ് ത്വവാഫ്. അതുകൊണ്ട്, തികച്ചും ആദരവോടുകൂടിയും ഭക്തിയോടെയും ആവണം ഓരോ ത്വവാഫും. ഹജ്ജ് കർമ്മം തുടങ്ങുന്നതും പൂർണ്ണമാകുന്നതും ഈ ത്വവാഫിലൂടെയാണെന്നതും ത്വവാഫിന്റെ പ്രാധാന്യത്തെ ശ്രദ്ധേയമാക്കുന്നുണ്ട്.

മുസ്ലീങ്ങളുടെ ആരാധനാപാത്രമാണ് കഅബയെന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ കഅബ പ്രതിനിധാനം ചെയ്യുന്ന നിസ്‌കാരങ്ങളുടെ ഖിബലയിലൂടെയാണ് ആ കെട്ടിടത്തിന് മഹത്വമേറുന്നത് എന്ന യാഥാർത്ഥ്യം വിസ്മരിക്കാവതല്ല.

സഅ്‌യ് ആണ് മറ്റൊരു പുണ്യ കർമ്മം. ദൈവകൽപ്പനയനുസരിച്ച് തന്റെ കുടുംബത്തെ ഒഴിഞ്ഞ മരുഭൂമിയിൽ തനിച്ചാക്കി ഇബ്രാഹിം നബി നടന്നകന്നതിന് ശേഷം, തന്റെ മുലകുടി മാറാത്ത മകൻ ദാഹം കൊണ്ട് കരഞ്ഞപ്പോഴാണ് മഹതിയായ ഹാജറ ബീവി ഏഴ് പ്രാവശ്യം സഫാ മർവ താഴ്‌വരകൾക്കിടയിലൂടെ ഭക്ഷണത്തിനും വെള്ളത്തിനുവേണ്ടി ഓടുകയും, തുടർന്ന് മകൻ കാലടിച്ച സ്ഥലത്ത് ജിബ്‌രീൽ (അ) വന്ന് കുഴിച്ചുനോക്കുകയും, അങ്ങനെ സംസം ഉറവ ഉത്ഭവിക്കുകയും ചെയ്തത്. ഈ ചരിത്രത്തിന്റെ പ്രതിധ്വനിയാണ് സഅ്‌യിലൂടെ ലോകത്ത് മുഴങ്ങുന്നത്. കഠിന സമയത്തും റബ്ബിനോടുള്ള അചഞ്ചലമായ വിശ്വാസം കൈവിടാത്ത ഹാജറാ ബീവി വിശ്വാസികൾക്ക് ഉദാത്ത മാതൃകയായി മാറിയത് സഅ്‌യിലൂടെ ഇന്നേ ദിവസം വരെ സ്മരിക്കപ്പെടുന്നു.

അറഫയിലെ സാന്നിധ്യം

കിഴക്കൻ മക്കയിലെ ഒരു മലനിരയുടെ പേരാണ് അറഫാ. മതത്തിന്റെ അധ്യാപനമനുസരിച്ച്, പാപമോചനത്തിന് ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന ദിവസങ്ങളിൽ ഒന്നാണ് അറഫാ ദിനം. വ്യത്യസ്ത ആളുകൾ ഒരേ സ്ഥലത്ത് ഒരേസമയത്ത് ഒരുമിച്ചുകൂടുന്ന ഈ അവസരം വിശ്വാസികളിൽ വിചാരണ നാളിനെക്കുറിച്ചും മറ്റു ഭയാനതകളെപ്പറ്റിയും ഓർമ്മപ്പെടുത്തുന്നു.

അറഫയിലെ പ്രാർത്ഥന കഴിഞ്ഞാൽ മുസ്‌ദലിഫയും മിനയും സന്ദർശിക്കുന്നതാണ് തീർത്ഥാടകരുടെ പതിവ്. കേവലം മതകീയ ആചാരങ്ങളിൽ ഇത്തരം സൂക്ഷ്മമായ ചട്ടങ്ങളിലുള്ള പ്രസക്തി വളരെയേറെയാണ്. ഭൗതിക വിജയത്തിന് പലപ്പോഴും മനുഷ്യന് ആവശ്യമായ കാര്യങ്ങളാണ് അനുസരണയും ചിട്ടയും. ആ ചിട്ടയും അനുസരണയുമാണ് ഈ രാപ്പകലുകളിൽ നിന്ന് ഓരോ തീർത്ഥാടകനും സ്വായത്തമാക്കുന്നത്.

ഇസ്ലാമിന്റെ സാമൂഹിക വീക്ഷണങ്ങൾക്ക് പകിട്ടേകുന്ന മഹത്തായ കർമ്മമാണ് പെരുന്നാൾ ദിനത്തിലെ ബലിയർപ്പണം. സ്വന്തം മകനെ അറുക്കാൻ അല്ലാഹു കൽപ്പിക്കുകയും പിന്നാലെ ഇബ്രാഹിം നബി (അ) കൈവരിക്കുന്ന തുല്യതയില്ലാത്ത അർപ്പണബോധവും വായനക്കാർക്കൊന്നും അപരിചിതമല്ല. ഉടയവന്റെ ആജ്ഞാനുവർത്തിയാവാൻ ഏതറ്റം വരെയും പോകുന്ന അടിമയുടെ നേർചിത്രമാണ് ഈ സന്ദർഭം നമ്മെ ഓർമ്മിപ്പിക്കുന്നത്.

ഈ ചരിത്രത്തിന്റെ പരിണിതഫലമായ മൃഗബലി സാമൂഹിക നന്മക്കൊരു ഉത്തേജകമാണ് എന്ന് സന്ദേഹമേതുമില്ലാതെ പറയാം. സ്വന്തം നാടും വീടും വിട്ട ഇബ്രാഹിം നബിക്ക് ഒരുപാട് പ്രാർത്ഥനക്ക് ശേഷം അള്ളാഹു കനിഞ്ഞേകിയ മകനായിരുന്നു ഇസ്‌മായിൽ (അ). ഇസ്മായിൽ നബി പിച്ചവെച്ചു നടക്കുന്ന ഒരു പ്രായം എത്തുമ്പോഴാണ് മകനെ ബലി നൽകാനുള്ള ആജ്ഞയിറങ്ങുന്നത്. അതാവട്ടെ ഇബ്രാഹിം നബിക്ക് ഏറ്റവും മനപ്രയാസം ഉണ്ടാക്കുന്ന കാര്യമായിരുന്നു താനും. ഇത്തരം ഒരു പശ്ചാത്തലം കാരണമാണ് വിശ്വാസിഹൃദയങ്ങളിൽ ഈ ചരിത്രത്തിന് ഇത്ര പ്രസക്തി ഉണ്ടാകുന്നത്.

അതേസമയം, പുതിയ കാലത്തെ ниരീശ്വരവാദികൾക്കിടയിൽ ക്രൂരമായ ഒരു ആത്മീയകൽപ്പനയായിട്ടാണ് ഇതിനെ വായിക്കപ്പെടുന്നത്. യുക്തിവാദികളിൽ പ്രശസ്തനായ ക്രിസ്റ്റഫർ ഹിച്ചൻസ്, ഒരു മതം എന്ന നിലയിൽ മനുഷ്യൻ നിർബന്ധിതനാകുന്ന മോശമായ പ്രവണതകളുടെ മുൻപന്തിയിലുള്ള ഉദാഹരണങ്ങളിൽ ഈ സംഭവവും എണ്ണുന്നുണ്ട്. ഏതു ദൈവമാണ് ഒരു ഉപ്പയോട് മകനെ അറുക്കാൻ കൽപ്പിക്കുക? സ്നേഹമുള്ള ഏതെങ്കിലും ഒരു അച്ഛൻ അങ്ങനെയൊരു ക്രൂരതക്ക് കൂട്ടുനിൽക്കുമോ? അങ്ങനെയൊരു മനുഷ്യനെയാണോ ഒരു മതം മഹത്വവൽക്കരിക്കുന്നത്? ഇത്തരം ചോദ്യങ്ങളാണ് ഇതിനെതിരെ പ്രധാനമായും അവർ ഉയർത്തുന്നത്. എന്നാൽ, ഇസ്ലാമിക വീക്ഷണങ്ങളോട് കൂട്ടി ഈ സംഭവങ്ങൾ വായിക്കുമ്പോഴാണ് പ്രസ്തുത സംഭവത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാൻ ഒരു വ്യക്തിക്ക് സാധിക്കുന്നത്.

ഭൂമിയിലെ അല്ലാഹുവിന്റെ ഇഷ്ടദാസന്മാർക്ക് അവൻ നിരവധി പരീക്ഷണങ്ങൾ നൽകിയതായി ചരിത്രങ്ങളിൽ കാണാം. യൂനുസ് നബി (അ) യെ മത്സ്യം വിഴുങ്ങിയതും അയ്യൂബ് നബി (അ) യുടെ ദേഹമാസകലം വ്രണങ്ങൾ നൽകിയതും അവയിൽ ചിലതുമാത്രം. ഇത്തരം ചരിത്രങ്ങളുടെ അവസാനങ്ങൾ ഏവർക്കും സമാധാനവും സ്വസ്ഥതയുമുള്ള നല്ല കാലങ്ങളെ തിരിച്ചു നൽകി എന്നത് കൂടി കൂട്ടി വായിക്കുമ്പോഴാണ് ദൈവിക പരീക്ഷണങ്ങളുടെ മാധുര്യവും ശുഭപര്യവസാനവും തിരിച്ചറിയാനാവുന്നത്.

ഇവിടെ ഇബ്രാഹിം നബി (അ) യുടെ അവസ്ഥയും മറ്റുള്ളവരിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല. ഇബ്രാഹിം നബി (അ) യുടെയും മകൻ ഇസ്‌മാഈലി (അ) ന്റെയും ഇടയിലുള്ള മാനസിക അടുപ്പവും സ്നേഹവും എല്ലാവർക്കും ഊഹിക്കാവുന്നതേയുള്ളൂ. എന്നാൽ ഒരു куഞ്ഞിനെ പ്രസവിച്ചിട്ട അമ്മയ്ക്ക് തന്റെ കൈക്കുഞ്ഞിനോട് എത്ര സ്നേഹമാണോ ഉള്ളത്, അതിനേക്കാളൊക്കെ പതിന്മടങ്ങ് സ്നേഹവും കരുണയുമാണ് അല്ലാഹുവിന് സൃഷ്ടികളോടുള്ളതെന്നാണ് മതകീയാധ്യാപനം.

അങ്ങനെയുള്ള അല്ലാഹുവിന് ഇസ്മാഈലി (അ) നോട് എത്ര കരുണയും സ്നേഹവും ഉണ്ടാകും? ഇബ്രാഹിം നബിയുടെ ദൈവവിശ്വാസവും ദൃഢനിശ്ചയവും അനുസരിച്ച് ദൈവിക കൽപ്പനകൾക്ക് വിധേയമാകുന്നതിൽ ഒരു മനപ്രയാസവും ഇല്ലായിരുന്നു. എന്ന് മാത്രമല്ല, എല്ലാം കഴിഞ്ഞാൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ തന്നിലേക്ക് വന്നുചേരും എന്ന വിശ്വാസവും ഇബ്രാഹിം നബിയെ സധൈര്യം മുന്നോട്ട് നയിച്ചു.

ഇസ്‌മാഈൽ നബിയും ഈ പരീക്ഷണത്തെ വിജയകരമായി മറികടന്നത് സ്തുത്യർഹം തന്നെ. സംഭവവുമായി ബന്ധപ്പെട്ട് ഇബ്രാഹിം നബി തന്റെ മകനോട് വിവരം പറഞ്ഞപ്പോൾ വളരെ സ്വീകാര്യ മനോഭാവത്തോടെയാണ് അവിടുന്ന് കാര്യങ്ങളെ സമീപിച്ചത്. ഖുർആനിക സൂക്തങ്ങൾ ഇരുവരെയും മുക്തകണ്ഠം പ്രശംസിക്കുന്നത് ആ മനോഭാവങ്ങൾക്കുള്ള അംഗീകാരം കൂടിയാണ്. ശാസ്ത്രീയ പണ്ഡിതർ ഈ കഥയെ മനസ്സിലാക്കിയ രീതി പരിശോധിക്കുമ്പോൾ വിമർശകർ അവതരിപ്പിക്കുന്ന വായന അടിസ്ഥാനപരമായി തെറ്റാണെന്ന് വ്യക്തമാകുന്നു.

പ്രശസ്ത ഇസ്ലാമിക പണ്ഡിതനായ ഇബ്നു ഖയ്യൂം ഇപ്രകാരം അഭിപ്രായപ്പെടുന്നു: “ദൈവം ഇബ്രാഹിം നബിയോട് മകനെ ബലിനൽകാൻ ആജ്ഞാപിച്ചപ്പോൾ അതിന്റെ പ്രാഥമിക ഉദ്ദേശ്യം നരബലി നടപ്പാക്കലായിരുന്നില്ല, പിതാവും മകനും ദൈവത്തിനു കീഴടങ്ങും വണ്ണം ഇരുവരെയും പരീക്ഷിക്കുക എന്നതായിരുന്നു. ആ കീഴ്‌പ്പെടലും ആത്മസമർപ്പണവും നടന്നു കഴിഞ്ഞപ്പോൾ ദൈവം പ്രസ്തുത കൽപ്പനയെ അവരിൽ നിന്നും ഒഴിവാക്കി. പകരം ഒരു ആടിനെ അറുക്കാനായി ആജ്ഞാപിച്ചു”. ഇതാണ് ഈ വിഷത്തിൽ ശരിയായ ഉത്തരമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ഡാനിഷ് അസ്തിത്വചിന്തകനായ സോറൻ കീർക്കെഗാഡ് വിശ്വാസവും നൈതികതയും തമ്മിലുള്ള പ്രതിസന്ധിയിലേക്കുള്ള സമീപനത്തിലൂടെ ഈ കഥയിൽ ആകൃഷ്ടനായി. ഇബ്രാഹിം നബിയുടെ ത്യാഗഗാഥ വിശ്വാസത്തിന്റെ യഥാർത്ഥ അർത്ഥത്തെ പ്രതിനിധീകരിക്കുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. നിരവധി ക്രൈസ്തവർ ഈ കഥയുടെ ഗൗരവം തിരിച്ചറിയുന്നതിൽ പൂർണ്ണമായി പരാജയപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു. ഇക്കാരണത്താൽ അദ്ദേഹം ഒരു കൃതി തന്നെ ഈ ചരിത്രരചനക്ക് വേണ്ടി മാറ്റിവെച്ചു.

അദ്ദേഹത്തിന്റെ ദാർശനിക ആഖ്യാനത്തിൽ ഇബ്രാഹിം നബി ഒരിക്കലും പ്രകൃതിയോട് യോജിക്കാത്ത ഒരു പ്രവർത്തിക്ക് പ്രതിജ്ഞാബദ്ധനായിരുന്നില്ല. ദൈവം നൽകിയിരുന്ന ആജ്ഞയിൽ നീതി ഒളിഞ്ഞിരിപ്പുണ്ട് എന്ന വിശ്വാസത്തിലാണ് അദ്ദേഹം നിലനിന്നത്. ഇതാണ് കീർക്കെഗാഡ് ‘Theological suspension of the ethical’ അല്ലെങ്കിൽ ‘Faith leap’ എന്ന ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതനുസരിച്ചാണ് കീർക്കെഗാഡ് രണ്ടുതരം അനുസരണകൾക്കിടയിൽ ഭിന്നത വരുത്തുന്നത്. ഒന്ന്, മോശമാണെങ്കിൽ കൂടി എന്തും ചെയ്യാൻ തയ്യാറുള്ള അന്ധമായ അനുസരണ; മറ്റൊന്ന്, നൈതികതയെ കാത്തുസൂക്ഷിച്ചുകൊണ്ട് ദൈവത്തിൽ നിന്ന് ലഭിച്ച ആജ്ഞകൾ അനുസരിക്കുമ്പോൾ നല്ലത് മാത്രം ഉണ്ടാകുമെന്ന വിശ്വാസിയുടെ ആഴത്തിലുള്ള ദൃഢവിശ്വാസം.

അള്ളാഹു മനുഷ്യരോട് സ്വന്തം മക്കളെ ബലിനൽകാനൊന്നും കൽപ്പിച്ചിട്ടില്ല. എങ്കിലും നിവർന്നു നിൽക്കുന്നതിന് വേണ്ടി ആദ്യമൊന്നു ചവിട്ടി താഴ്ത്തിയേക്കാം, ജീവിതത്തിലെ ശരിയായ ദിശയിലേക്ക് തിരിയുന്നതിന് മുമ്പ് ഒരുപാട് അലയേണ്ടി വന്നേക്കാം. അപ്പോഴൊക്കെയും അല്ലാഹുവെന്ന ആത്യന്തിക യാഥാർഥ്യത്തിന്റെ അണയാത്ത പ്രതീക്ഷയുടെ കിരണങ്ങളെ മുറുകെ പിക്കാൻ ഓരോ വിശ്വാസിക്കും കഴിയണം. കാരണം, പ്രതിസന്ധികളിൽ തളരാതെ പുതിയ കവാടങ്ങൾ തേടിപ്പോകുന്നവർക്കേ ജീവിത വിജയം ഉണ്ടാവുകയുള്ളൂ.

ജംറയുടെ പ്രതീകാത്മകത?

മിനയുടെ അടുത്തുള്ള തൂണുകളാണ് ജംറ എന്നറിയപ്പെടുന്നത്. മകനെ ബലി നൽകാനുള്ള ദൈവകൽപ്പന ഇസ്‌മാഈൽ (അ) നെ അറിയിക്കാൻ വേണ്ടി പോവുകയായിരുന്ന ഇബ്രാഹിം നബി (അ) യെ വഴിമധ്യേ മൂന്ന് തവണയാണ് പിശാച് തടയാൻ ശ്രമിച്ചത്. അപ്പോഴൊക്കെയും അവയെ കല്ലെറിഞ്ഞോടിക്കുകയായിരുന്നു നബി ചെയ്തത്. തൂണുകളിൽ പിശാചുക്കളെ കെട്ടിയിട്ടിട്ടുണ്ടെന്നും അതിന് നേരെയാണ് ഹാജിമാർ കല്ലെറിയുന്നതെന്നും ചിലർ തെറ്റിദ്ധരിക്കാറുണ്ട്. യഥാർത്ഥത്തിൽ, പിശാചിന് നേരെയുള്ള നബിയുടെ കല്ലേറിനെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്.

സന്മാർഗത്തിൽ നിന്നും നന്മയിൽ നിന്നും മനുഷ്യനെ വ്യതിചലിപ്പിക്കാൻ ശ്രമിക്കുന്ന പൈശാചിക ശക്തികൾക്കെതിരെ കണ്ണുതുറപ്പിക്കാനും, ആ കുഴിയിൽ വീഴാതിരിക്കാനും ഈ കർമ്മം നിദാനമാകുന്നു. ആത്മാർത്ഥമായിട്ടുള്ള വിശ്വാസം എന്നും ആന്തരിക ശക്തികളെ നേരിടേണ്ടതാണ്. ദൈവിക പ്രീതി കൈമുതലാക്കാൻ ഇറങ്ങിത്തിരിക്കുന്ന ഓരോ വ്യക്തിയും ആദ്യം സ്വാംശീകരിക്കേണ്ടതും ഈ മനോഭാവമാണ്.

മനുഷ്യൻ ആത്മീയവും ധാർമികവുമായ വളർച്ചയെ ലക്ഷ്യമാക്കി ജീവിതത്തിലെ ബുദ്ധിമുട്ടുകളെയും പരീക്ഷണങ്ങളെയും അതിജീവിക്കാനാണ് ശ്രമിക്കുന്നത്. ആചാരങ്ങൾ ജീവിതത്തിന് നൽകുന്ന പ്രതീകാത്മക ഭാഷയാണ്. ഹജ്ജ് എന്ന വിശുദ്ധ യാത്രയിൽ നിരവധി ആചാരങ്ങൾ ഉൾപ്പെടുന്നു. ദൈവത്തോടുള്ള നമ്മുടെ ആത്മബന്ധം ഇതിലൂടെയാണ് ബോധ്യപ്പെടുത്തേണ്ടത്. അങ്ങനെ മാത്രമേ അവനെ അനുഭവിക്കുന്ന ജീവിതത്തിലേക്ക് നമുക്ക് എത്താൻ സാധിക്കുകയുള്ളൂ.

Related Posts

നിറങ്ങളുടെ തത്വശാസ്ത്രം; മനുഷ്യാനുഭവങ്ങളും അഭൗതികതയും

ദൃശ്യ ലോകത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ രൂപപ്പെടുത്തുന്നതിൽ നിറങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പക്ഷേ നമ്മുടെ വർണ്ണാഭമായ ചുറ്റുപാടുകളിലൂടെ എളുപ്പത്തിൽ സഞ്ചരിക്കുമ്പോൾ അവ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ആകാശത്തിന്റെ നീല മുതൽ തീജ്വാലയുടെ ചുവപ്പ് വരെ, നിറം യഥാർത്ഥമായി അനുഭവപ്പെടുന്നു. എന്നാൽ, വ്യാപകമായ സാന്നിധ്യം ഉണ്ടായിരുന്നിട്ടും, നിറത്തിന്റെ യഥാർത്ഥ സ്വഭാവം ശാസ്ത്രജ്ഞരെയും തത്ത്വചിന്തകരെയും ഒരുപോലെ ആകർഷിക്കുന്ന രഹസ്യമായി ഇന്നും തുടരുന്നു.

Read More »

ഫലസ്തീനീ പോരാട്ടവും പ്രവാചക പാതയും

അതിഭീകരമായ വംശോന്മൂലന പ്രക്രിയയാണ് ഫലസ്തീനിൽ നടപ്പാക്കുന്നത്. ആശുപത്രികൾ, വീടുകൾ, വിദ്യാലയങ്ങളുമൊക്കെയും നിലംപതിച്ചു. വൃദ്ധരെന്നോ, യുവാക്കളെന്നോ, സ്ത്രീകളെന്നോ നോക്കാതെ പിഞ്ചുകുഞ്ഞുങ്ങളടക്കം നാമാവശേഷമാക്കപ്പെട്ടു. ഒപ്പം ഈ മനുഷ്യക്കുരുതിയെ ചെറുത്തുനിൽക്കേണ്ട ആഗോള നിയമസംവിധാനങ്ങളും നിരർത്ഥകമായി മാറിക്കഴിഞ്ഞു. ഒരു മുസ്ലിം ജനത പൂർണ്ണമായും വംശോന്മൂലനത്തിനരികെ സംഘർഷത്തിലായിരിക്കെ, ഇടപെടാനുള്ള മുസ്ലിം-അറബ് രാജ്യങ്ങളുടെ സന്നദ്ധതയും ഇവിടെ അളക്കപ്പെടുകയാണ്; ശുദ്ധ ശൂന്യതയാണ് ഇതുവരെയുള്ള ഫലം.

Read More »

സൗന്ദര്യ സങ്കൽപങ്ങളുടെ പരിണാമ ദിശകൾ

സൗന്ദര്യശാസ്ത്രത്തിന്റെ ഗ്രീക്ക് ഫിലോസഫിയിൽ പ്ലാറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയ തത്വചിന്തകർ സൗന്ദര്യത്തെ പരിചയപ്പെടുത്തുന്നത് യുക്തിപരമായി ഉരുതിരിഞ്ഞ് വരുന്നതെന്നാണ്. തന്മൂലം, ഇതിനെ സൗന്ദര്യ നിർണ്ണയത്തിലെ റാഷണലിസം എന്ന് വിളിക്കുകയാണ് പ്ലേറ്റോയും അരിസ്റ്റോട്ടിലും. ഈ ചിന്താഗതിയിൽ സൗന്ദര്യത്തെ തികച്ചും വസ്തുനിഷ്ഠമായ ഒരു ഘടകമായി പരിചയപ്പെടുത്തുന്നത് കാണാൻ സാധിക്കും.

Read More »

ഇസ്ലാമും വംശവെറിയും; ഓറിയന്റൽ വായനകളുടെ വികലത

ധാർമ്മിക മൂല്യങ്ങളെയും നീതി വിഷയകമായ കൽപ്പനകളെയും വകവെക്കാതെ അലഞ്ഞുനടന്നുകൊണ്ടിരുന്ന മനുഷ്യസമൂഹത്തിനിടയിൽ, മതം തൊട്ടുണർത്തിയ നൈതിക ചിന്താവ്യവസ്ഥകൾ ഉണ്ടാക്കിയ മാറ്റങ്ങൾ ചെറുതൊന്നുമല്ല. മതങ്ങൾക്കിടയിലെ ധാർമ്മിക ആശയങ്ങൾ വ്യത്യാസമുണ്ടായിരുന്നെങ്കിലും മതങ്ങൾ അവലംബിക്കുന്ന പ്രാഥമിക ഗ്രന്ഥങ്ങളെന്നും ധാർമ്മിക ചെയ്തികളെയും പ്രത്യയശാസ്ത്രങ്ങളെയുമായിരുന്നു അനുകൂലിച്ചിരുന്നത്. ഇത്തരം ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇടങ്ങളിൽ വർഗ്ഗ-വർണ്ണ വിദ്വേഷങ്ങൾ ഉണ്ടായിരിക്കാൻ സാധ്യത കാണുന്നില്ല.

Read More »

മുംബൈയിലെ നഗര ജീവിതവും ഇന്ദ്രിയ രാഷ്ട്രീയവും

ഗന്ധം, ശബ്ദം, കാഴ്ച എന്നിവയെ വിലയിരുത്തുകയും നഗരത്തിലെ വ്യത്യാസങ്ങളുടെ രാഷ്ട്രീയത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്ന രീതി, ആളുകൾ സ്വയം അല്ലെങ്കിൽ മറ്റുള്ളവരെക്കുറിച്ച് പറയുന്ന കാര്യങ്ങൾക്കപ്പുറത്തേക്ക് നമ്മെ കൊണ്ടുപോകുന്നു. പകരം ഇത് ലോകത്തെ അമൂർത്തമായ രൂപത്തിലൂടെ മനസ്സിലാക്കാനുള്ള ഉൾക്കാഴ്ചകൾ നൽകുന്നു. രാഷ്ട്രീയപരമായ അവകാശവാദങ്ങളിലും ദൈനംദിന ജീവിതത്തിലും ഒരാൾ എങ്ങനെ ഇന്ദ്രിയങ്ങളോട് പ്രതികരിക്കുന്നു എന്നത്, എന്താണ് ഒരു ധാർമ്മിക വിഷയമായി (ethical subject) ഉൾപ്പെടുത്തപ്പെടുന്നത്, എന്താണ് ഉൾപ്പെടാത്തത് എന്നിവയുടെ പരിമിതികളെയും അതിരുകളെയും കുറിച്ച് സൂചിപ്പിക്കുന്നു

Read More »

മുഹമ്മദ്(സ്വ); അനശ്വരമാണ് അവിടുത്തെ മാർഗദർശനം

യൂറോപ്പിലും അമേരിക്കയിലും ഉള്ള മുസ്ലിം ഇതര സമുദായം ഇസ്ലാമിനെ മനസ്സിലാക്കുന്നിടത്തും ഇസ്ലാമിനെ ഒരു ആന്റി കൊളോണിയൽ സ്വത്വമായി പരിഷ്കൃത മുസ്ലിം ചിന്തകർ സ്ഥാപിക്കുന്നിടത്തും മുഹമ്മദിനെ (സ്വ) കേവലം ഒരു ചരിത്ര പുരുഷൻ ആയി കാണേണ്ടിവരുന്ന മാനുഷിക പ്രതിഭാസത്തിനും അപ്പുറം പ്രവാചകൻ കൈവരിക്കുന്ന അസാധാരണവും അതിഭൗതികവുമായ പദവിയെ തൊട്ട് സ്വയം അജ്ഞരാവുകയാണ് അക്ഷരാർത്ഥത്തിൽ മുസ്ലിം റിഫോമിസ്റ്റ് ചിന്തകർ. മധ്യകാലത്തെ ക്രൈസ്തവർ ചെയ്തുവെച്ച ഇസ്ലാം വിരുദ്ധതയിലും, മുഹമ്മദ് മോശമായാണെങ്കിലും കേവലം ഒരു രാഷ്ട്രീയ നേതാവായാണോ അവരുടെ എതിർപ്പുകളിൽ സ്ഥാനം കൊണ്ടത്.

Read More »