മുഹമ്മദ് ത്വയ്യിബ്

മുഹമ്മദ് ത്വയ്യിബ്

ഇബ്രാഹീമീ പാരമ്പര്യം; ഹജ്ജ് അനുഷ്ടാനങ്ങളുടെ നവകാല പ്രസക്തി

ഇബ്രാഹിം നബി (അ) യുടെ ജീവിതവും ഹജ്ജ് സ്മാരകങ്ങളും ഒരു നാണയത്തിന്റെ രണ്ടു ഭാഗങ്ങളാണെന്ന് മനസ്സിലാക്കാം. തന്നിമിത്തം ഓരോ ഹജ്ജിലും ഓരോ വിശ്വാസിക്കും സ്വയം ഒരു ഇബ്രാഹിമീ പരിവേഷം ലഭിക്കുന്നു. ഇസ്ലാമിന് മുൻപുള്ള അറേബ്യരും ഇത്തരം ആചാരങ്ങളെ അവരുടെ ജീവിതഭാഗമായി കൊണ്ടുനടന്നതായി കാണാം. വിശ്വാസപരമായി അവർക്ക് ഇസ്ലാമിനോട് വൈരുദ്ധ്യാത്മക മനോഭാവമായിരുന്നെങ്കിലും ഹജ്ജ് കർമ്മം തങ്ങളുടെ പ്രപിതാക്കളുടെ സ്മരണയായിട്ടായിരുന്നു അവർ നോക്കിക്കണ്ടിരുന്നത്.