ഫൈസൽ വി.എൻ.പി

ഫൈസൽ വി.എൻ.പി

അറക്കൽ രാജവംശം; ഉൽഭവവും ഹജ്ജ് യാത്രകളും

"കൈരളീയ ഹജ്ജ്" എന്ന് പറയുമ്പോൾ അറക്കൽ രാജവംശത്തെ അടിത്തറയായി മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. കേരളത്തിൽ സ്ഥാപിതമായ ഏക മുസ്ലിം രാജവംശമാണ് അറക്കൽ. ആയിരം വർഷത്തിലധികം വടക്കൻ മലബാറിലെ കണ്ണൂർ, ധർമ്മടം, മാടായി പ്രദേശങ്ങൾ അറക്കൽ ഭരണത്തിന്റെ കീഴിലായിരുന്നു. ഏകദേശം 500 വർഷത്തോളം ലക്ഷദ്വീപിന്റെ ഭരണവും അറക്കലാണ് കൈകാര്യം ചെയ്തത്. സമുദ്ര വ്യാപാരവും പായക്കപ്പൽ യാത്രകളും ഹജ്ജ് തീർത്ഥാടനവും അറക്കലിന്റെ മുഖമുദ്രയാണ്.