ഫലസ്തീനീ പോരാട്ടവും പ്രവാചക പാതയും

അതിഭീകരമായ വംശോന്മുലന പ്രക്രിയയാണ് ഫലസ്തീനിൽ നടപ്പാക്കുന്നത്. ആശുപത്രികൾ, വീടുകൾ, വിദ്യാലയങ്ങളുമൊക്കെയും നിലംപതിച്ചു. വൃദ്ധരെന്നോ, യുവാക്കളെന്നോ, സ്ര്‌തീകളെന്നോ നോക്കാതെ പിഞ്ചുകുഞ്ഞുങ്ങളടക്കം നാമാവശേഷമാക്കപ്പെട്ടു. ഒപ്പം ഈ മനുഷ്യക്കുരുതിയെ ചെറുത്തുനിൽക്കേണ്ട ആഗോളനിയമസംവിധാനങ്ങളും നിരർത്ഥകമായി മാറിക്കഴിഞ്ഞു. ഒരു മുസ്‌ലിം ജനത പൂർണമായും വംശോന്മുലനത്തിനരികെ സംഘർഷത്തിലായിരിക്കെ, ഇടപെടാനുള്ള മുസ്‌ലിം-അറബ് രാജ്യങ്ങളുടെ സന്നദ്ധതയും ഇവിടെ അളക്കപ്പെടുകയാണ്. ശുദ്ധ ശൂന്യതയാണ് ഇതുവെരയുള്ള ഫലം. അലൗകികവും അഭൗമവുമായ മതകീയ ആശയങ്ങൾ മുറുകെ പിടിക്കുന്നവരാണ് ഫലസ്തീനികൾ.

ഫലസ്തീൻ ഒരു മതകീയ പ്രശ്നമാണോ? ഫലസ്തീൻ പോരാട്ടത്തോട് ഇസ്ലാമിക കാഴ്ച‌പ്പാടിൽ എങ്ങനെ പ്രതികരിക്കും? പ്രവാചകരുടെ നിലപാട് എപ്രകാരമായിരിക്കും? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടുകയാണ് ഈ ലേഖനം.

പ്രവാചകർ (സ) സ്വീകരിച്ച ചട്ടങ്ങളും യുദ്ധ മുറകളും ശ്രദ്ധേയമാണ്. ഭൂമിയിൽ ഒരു ജനതയ്ക്ക് നേരിടാവുന്ന ഏറ്റവും തീവ്രമായ അനുഭവങ്ങളും പരീക്ഷണങ്ങളും നേരിട്ടവരാണ് ആദ്യ കാല മുസ്‌ലിം ജനത. സ്വഹാബക്കളുടെ പോരാട്ട-പ്രക്ഷോഭ ചരിത്രങ്ങൾ ഇന്നും വായിക്കപ്പെടേണ്ടതാണ്. ഇസ്ലാമിലെ പോരാട്ട ചരിത്രങ്ങൾ മൂന്നായി വിഭജിക്കാം. ആദ്യഘട്ടത്തിൽ പ്രവാചകരും അനുചരരും അനുഭവിച്ച കഠിനതകൾ അനിർവചനീയമാണ്. ക്രൂരതകുളുടെ പാറക്കെട്ടുകൾ പേറുമ്പോഴും, മദീനയിലേക്ക് ഹിജ്റ പോകേണ്ടി വന്നപ്പോഴും, ഖുറൈശികളോടവർ സംയമനം പാലിച്ചിരുന്നു. ദൈവത്തിങ്കൽ നിന്നും ലഭിച്ചിരുന്ന പാഠങ്ങളും മൂല്യങ്ങളും മനുഷ്യ പ്രകൃതവുമായി (ഫിത്റ) ആഴത്തിൽ പ്രതിധ്വനിക്കുന്നവയാണ്. ലിബറേഷന് (സ്വാതന്ത്രം) വേണ്ടി ശക്തമായി വാദിക്കുന്ന മതമാണ് ഇസ്ലാമെങ്കിലും, അതൊരിക്കലും കീഴടങ്ങലിനും ദുഷ്‌ര്‌പഭുത്വത്തെ അംഗീകരിക്കലിനൊന്നും പ്രോത്സാഹിപ്പിക്കുന്നില്ല. ഫലസ്തീനിൽ മനുഷ്യരാശിയുടെ ഭാഗമായ ഒരു ജനതയെ ആസൂത്രിതമായി കൊന്നു തീർക്കുകയും പുറന്തള്ളുകയുമാണ് ഇസ്രായേൽ. ശുദ്ധവായു ലഭിക്കുന്ന ജയിലറയെക്കാൾ ഭയാനകമാണ് അവിടുത്തെ അവസ്ഥ. ഇസ്ലാമിക ശ്രേണിയിൽ മൂന്നാം സ്ഥാനത്തുള്ള മസ്‌ജിദുൽ അഖ്സയിലേക്കുള്ള പ്രവേശനം തടയുകയാണ് സയണിസ്റ്റ് രാഷ്ര്‌ടം. ഹിബ്രോണിലെ ഇബ്റാഹീമിയ്യ പള്ളി കീഴടക്കിയ പോലെ ഒരാവർത്തനം സ്വ‌പ്നം കാണുകയാണവർ. മുസ്‌ലിംകളെ കൊന്നൊടുക്കുന്നതിൽ തത്പരരായ ഇന്തയ് പോലുള്ള ഭരണ വ്യവസ്ഥകളെ പ്രോത്സാഹിപ്പിക്കുന്നതിലും ഇസ്രായേലിനു പങ്കുണ്ട്.

ഫലസ്തീൻ ഒരു മുസ്‌ലിം പ്രശ്‌നാമാണെന്ന് തീർത്തു പറയുകയല്ല. എങ്കിലും ഇസ്ലാമും ഫലസ്തീനിയൻ ചോദ്യവും ഒഴിച്ച് കൂടാൻ പറ്റാത്തതാണ്. ഒരു വിശ്വാസിയെ സംബന്ധിച്ചെടുത്തോളം, പവിത്രമായ അൽ അഖ്സ പള്ളിയും അതിന്റെ പരിസര പ്രദേശങ്ങളും ഇസ്രയേലിക ളാൽ കയ്യേറ്റം ചെയ്യപ്പെടുക എന്നത്, ഒരു സ്വേച്ഛാധിപതി വരികയും മദീന പിടിച്ചടക്കുകയും, ജനങ്ങളെ കൂട്ടക്കുരുതി നടത്തുകയും, നിവാസികളെ നാടുകടത്തുകയും, ലോക ജനത സന്ദർശനത്തിൽ നിന്നും തടയിടുന്നതിനെ പറ്റിയും ആലോചിക്കുക. മദീനയുടെ വിമോചനമെന്നത് ലോക മുസ്‌ലിംകളുടെ ഏറ്റവും വലിയ ഉത്തരവാദിത്വമായിരിക്കും. അഖ്സ പള്ളിയും അങ്ങനെ തന്നെ. ജീവൻ, അഭിമാനം, വിശ്വാസം, സ്വാത്രന്‌തം എന്നിവ ആഗോള അംഗീകൃത മനുഷ്യാവകാശങ്ങളാണ്. ഇസ്ലാമിനും ഇത്തരം അവകാശങ്ങളെ സംരക്ഷിക്കുന്നതിൽ ചില നയങ്ങളുണ്ട്. പ്രത്യേകിച്ചും ആക്രമിക്കപ്പെടുന്നത് മുസ്ലിംകളാണെകിൽ. അഖ്സ പള്ളിക്കുള്ള സ്ഥാനം ഇതിനെ കൂടുതൽ ഹൃദയസ്‌പൃക്കായതാക്കുന്നു. അഞ്ചു നേര നമസ്ക്‌കാരങ്ങൾ തടയുന്നതും പരിശുദ്ധ പ്രവാചകരെ അവഹേളിക്കുന്നതും ഇസ്ലാമിന്റെ പ്രശ്‌നമായി തന്നെ ഗണിക്കും. ഈ ലേഖനത്തിലൂടെ അൽ അഖ്സ പള്ളി സംരക്ഷിക്കുവാനുള്ള ഫലസ്തീനി പ്രക്ഷോഭങ്ങൾ പ്രവാചകൻ മക്കക്കാർക്കെതിരെ കൈകൊണ്ട മാതൃകകളുമായി എത്ര ആഴത്തിൽ നിഴലിക്കുന്നു എന്നു അന്വേഷിക്കുന്നു.

ഇസ്ലാമിന്റെ പ്രാരംഭം മുതൽ, നീണ്ട പതിമൂന്നു വർഷം നബിയേയും അനുയായികളെയും പീഡിപ്പിക്കുകയും, അവരുടെ വീടുകളിൽ നിന്നും ആട്ടിയോടിക്കുകയൂം ചെയ്‌തുകൊണ്ടേയിരുന്നു മക്ക ഖുറൈശികൾ. പ്രവാചകരാകട്ടെ മദീനയിലേക്ക് പലായനം ചെയ്‌ത്‌ അവിടം സ്വതന്‌തമായി ഒരു ജനതയെ വാർത്തെടുത്തു. മാസങ്ങൾക്കൊടുവിൽ, മക്കക്കാർക്കെതിരെ തിരിച്ചടിക്കാനുള്ള പ്രഖ്യാപനങ്ങൾ ആദ്യമായി അവതരിക്കപ്പെട്ടു. ഈ വചനങ്ങളിൽ തിരിച്ചാക്രമണത്തിന്റെ അനുമതിക്കുള്ള കാരണമായി കരുതുന്നത്; പീഡനം, നാടുകടത്തൽ, സമ്പത് പിടിച്ചെടുക്കൽ, പരിശുദ്ധ കഅബയിലേക്കുള്ള പ്രവേശനം തടയൽ തുടങ്ങിയവയാണെന്ന് കാണാം. ഫലസ്തതിനിലെ സ്ഥിതി മറിച്ചാണെന്ന് കാണാനാകില്ല.

 

 

വ്യക്തമാക്കി പറഞ്ഞാൽ പ്രവാചകർ മുഹമ്മദ് (സ) തങ്ങൾ മദീനയിലെത്തി, രണ്ടു വർഷത്തിന് ശേഷം നടന്ന ബദ്ർ യുദ്ധത്തിന്റെ കാരണങ്ങളും നിലവിലെ ഫലസ്തീനിലെ അവസ്ഥയും തമ്മിൽ വിചിത്രമായ ചില സാര്‌ദ്യശ്യതകളുണ്ട്. ഹിജ്റ രണ്ടാം വർഷം റമദാൻ 17ന്, വെറും മുന്നൂറ്റിചില്ലാനം വരുന്ന ബലഹീന സമൂഹം നേരിട്ടത് അവരുടേതിനേക്കാൾ മൂന്നോ അതിലധികമോ ഇരട്ടിവരുന്ന ശക്തരായ മക്ക സൈന്യത്തെയാണ്. ഈ യുദ്ധത്തിനുള്ള കാരണങ്ങൾ അല്ലാഹു വ്യക്തമായി വിശദീകരിക്കുന്നുണ്ട്. “പോരാളികൾക്ക് അവർ മർദ്ദിക്കപ്പെട്ട കാരണത്താൽ യുദ്ധം ചെയ്യാനുള്ള സമ്മതം നൽകപ്പെട്ടിരിക്കുന്നു. അവർക്ക് വിജയം കൊടുക്കാൻ കഴിവുള്ളവനാണ് ദൈവം. സ്വന്തം വീടുകളിൽ നിന്ന് അന്യായമായി പുറത്താക്കപ്പെട്ട ജനതയാണ്. ഞങ്ങളുടെ രക്ഷിതാവ് അല്ലാഹു ആണെന്ന് പറഞ്ഞ അവരെ പുറത്താക്കാൻ മറ്റൊരു കാരണമൊന്നുമുണ്ടായിരുന്നില്ല.”. അല്ലാഹു ഈ വാക്യങ്ങളിലൂടെ യുദ്ധാനുമതി നൽകുക മാത്രമല്ല, അതിനുള്ള കാരണങ്ങളും വിശദീകരിക്കുന്നു. ഇത്തരത്തിലുള്ള അടിച്ചമർത്തലുകളെ തടയാൻ ചിലരെ നിയോഗിച്ചില്ലായിരുന്നുവെങ്കിൽ സ്വേച്ഛാധിപതി കൾ പള്ളികളെ മാത്രമല്ല, ദൈവം ആരാധിക്കപ്പെടുന്ന എല്ലായിടങ്ങളും നശിപ്പിക്കുമായിരുന്നു. പണ്ഡിതർ പറയുന്നത് പ്രകാരം വിശുദ്ധ ഖുർആനിലെ അധ്യായങ്ങൾ സാർവത്രിക ബാധകമായല്ല ഇറങ്ങുക, എന്നാൽ മേൽപ്പറഞ്ഞ അധ്യായങ്ങൾ പോലുള്ളത് പൊതുവായ സ്വഭാവം കൈക്കൊള്ളുന്നവയാണ്. അനീതികളെയും ആധിപത്യത്തെ അംഗീകരിക്കുന്നതൊക്കെ മതത്തെയും വിശ്വാസത്തെയും തകർക്കുന്നതിലേക്ക് നയിക്കുന്നു.

ബദർ യുദ്ധത്തിന് മുമ്പ് തന്നെ പ്രവാചകർ (സ) സ്‌തങ്ങൾ നാലോളം പര്യവേഷണങ്ങളും, (സാരിയ\സറായ) കൂടാതെ പ്രവാചകരാൽ നയിക്കപ്പെട്ട നാല് പോരാട്ടങ്ങളും നടന്നിരുന്നു. വലിയ സുരക്ഷിത മാർഗങ്ങളൊന്നും സ്വീകരിക്കാതെയായിരുന്നു ഖുറൈശികൾ സിറിയയുമായി കച്ചവടം നടത്തിയിരുന്നത്. മറ്റു നാടുകളും കച്ചവടത്തിനായി ഖുറൈശികൾ തെരഞ്ഞെടുത്തിരുന്നു. ഇത്തരത്തിൽ യമനിൽ നിന്നും വരുന്ന ഒരു സമൂഹത്തെ അബ്ദുള്ളാഹിബ്‌നു ജഹ്ശിന്റെ നേതൃത്വത്തിൽ കീഴടക്കുകയുണ്ടായി. (അറബികളിൽ യുദ്ധം നിഷിദ്ധമായ സമയങ്ങളിൽ ഒന്നായിരുന്നു അപ്പോൾ) പ്രവാചകൻ അതിൽ നിരുത്സാഹിതനായപ്പോൾ ഒരു അധ്യായം അവതീർണമാവുകയുണ്ടായി. “അവർ നിന്നെ വിശുദ്ധ മാസത്തെക്കുറിച്ചും അതിൽ നടന്ന യുദ്ധത്തെക്കുറിച്ചും ചോദ്യം ചെയ്യുകയാണ്. പറയുക ആ മാസത്തിൽ യുദ്ധം ചെയ്യൽ പാതകമത്രേ, എന്നാൽ ദൈവമാർഗത്തിൽ മനുഷ്യരെ തടയലും അവൻറെ നേരെയും വിശുദ്ധ ഗേഹത്തിനു നേരെയും നിന്ദകാട്ടലും അവിടെ നിന്ന് ദൈവത്തിന്റെ ഭക്തജനങ്ങളെ ആട്ടിപ്പുറത്താക്കലും ദൈവത്തിൻറെ അടുക്കൽ അതിനേക്കാൾ വലിയ കൊടും പാതകമാണ്. പീഡനം കൊലയെക്കാൾ ഭയാനകമാകുന്നു”. ഖുറൈശികൾക്കെതിരായ പ്രതിക്രിയാരൂപമായ പ്രവർത്തനത്തിനും, കച്ചവടമുതൽ കണ്ടുകെട്ടലിനെ വിശദീകരിക്കുന്നതിനും പുറമേ അത്തരം പ്രവർത്തനങ്ങളിലേക്ക് നയിച്ച കാരണങ്ങളെയും ഈ അധ്യായം ചൂണ്ടിക്കാട്ടുന്നു. മനുഷ്യകുലത്തിന് സാധിക്കുന്ന ഏറ്റവും കൊടിയ അനീതി എന്നുള്ളത് ദൈവത്തിന്റെ ആരാധിക്കപ്പെടാനുള്ള അവകാശത്തിൻ്റെ എതിരെ പ്രവർത്തിക്കുക എന്നതാണ്. മക്കക്കാർ പ്രവാചകരുടെ വാക്കുകളെ കളവാക്കിയത് മാത്രമല്ല ബദർ പോലുള്ള സായുധ പോരാട്ടത്തിന് കാരണമായത്. ഒരു അധ്യായം വിവരിക്കുന്നത് കാണുക; “മതകാര്യങ്ങളിൽ നിങ്ങളോട് അങ്കംവെട്ടാതിരിക്കുകയും സ്വഭവനങ്ങളിൽ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ പറ്റി, അവർക്ക് നന്മയും നീതിയും ചെയ്യുന്നതിൽ അല്ലാഹു നിങ്ങളെ തടയുന്നില്ല: നീതിപാലകരെ അവൻ ഇഷ്‌ടപ്പെടുക തന്നെ ചെയ്യുന്നു”. ഇസ്‌ലാമുമായി സമാധാനത്തിൽ കഴിയുന്ന അവിശ്വാസികൾക്ക് നീതി (ഖിസ്ത്ത്) മാത്രമല്ല മര്യാദയും സ്നേഹവും (ബിറ്ർ) ലഭിച്ചിരുന്നു.

 

ഹുദൈബിയാ സന്ധി ദീർഘവീക്ഷണത്തിന്റെ ഉത്തമ ഉദാഹരണം. ഇസ്‌ലാമിലെ പോരാട്ട ചരിത്രത്തിന്റെ രണ്ടാം ഘട്ടം, ഹിജ്റയുടെ പ്രാരംഭം മുതലാണ്. അതാവട്ടെ ഹിജ്റ എട്ടാം വർഷം മക്കാ വിജയം കൈവരിക്കുന്നത് വരെയാണെന്നും കാണാം. ബദ്റിനു ശേഷം നബി (സ) തങ്ങൾ കൈക്കൊണ്ട തന്‌ത പ്രധാന നീക്കങ്ങളെല്ലാം വളരെ ഉത്തമമായിരുന്നു. ബദ്റിന് ശേഷം ഇസ്‌ലാമിനോടും മുസ്‌ലിമിങ്ങളോടുമുള്ള കടുത്ത വിദ്വേഷം തീർക്കാൻ ഖുറൈശികൾ തുനിയുകയുണ്ടായി. ഹിജ്റ അഞ്ചാം വർഷം മദീന കീഴടക്കാൻ അരക്കച്ച കെട്ടി വലിയ സന്നാഹവുമായി വന്ന മക്ക നിവാസികൾ പേർഷ്യക്കാരനായ സൽമാനുൽ ഫാരിസിന് മുന്നിൽ മുട്ടുമടക്കുകയുണ്ടായി. ഒരു നേതാവ് എന്ന നിലയിൽ ജനങ്ങളെ ഒരുമിച്ച് കൂട്ടി ഭാവി പരിപാടികൾ ചർച്ച ചെയ്തിരുന്നു പ്രവാചകർ. ഏറ്റവും നല്ല പ്രതിരോധ രീതികൾ എന്തായിരിക്കണം എന്നാണ് ചർച്ചയുടെ മർമ്മം. പേർഷ്യയിൽ ആശ്വസൈനിക ആക്രമണം ഭയപ്പെടുമ്പോൾ കിടങ്ങു കുഴിക്കാറുണ്ടെന്ന സൽമാന്റെ അഭിപ്രായം സ്വീകരിച്ച്, സൗർ പർവതത്തിന് ചുറ്റും താവളമടിക്കാൻ തീരുമാനിച്ചു. ജനങ്ങളാൽ ആ ഉപരോധം വിജയകരമായി. മുസ്‌ലിങ്ങളെ ഖുറൈശികൾ ഭയക്കുക തന്നെ ചെയ്തിരുന്നു. പിന്നീടുണ്ടായ ഹുദൈബിയ സന്ധിയിൽ, പത്തു വർഷം നീണ്ടുനിൽക്കുന്ന ഒരു കരാറിനു വേണ്ടി ഖുറൈശികളെ നിർബന്ധിപ്പിച്ചു, വരും വർഷത്തിൽ ഉംറക്കുള്ള അനുമതി നേടി, മക്കയിൽ നിന്നുള്ള മുസ്‌ലിമീങ്ങളെ സ്വീകരിക്കില്ലെന്ന് വാക്കു കൊടുത്തു, ഇസ്‌ലാം മതം വെടിഞ്ഞ് ഖുറൈശികൾക്കൊപ്പം ചേരാൻ ഒരാളെയും തടയില്ലെന്നും ഉറപ്പുനൽകി, മുസ്‌ലിങ്ങൾക്ക് അതൊരു വലിയ നാണക്കേടും ഹൃദയാഹാരിയും ആയിരുന്നു. എങ്കിലും അവർ പ്രവാചകരെ അനുസരിച്ചു. പ്രവാചകരാകട്ടെ ഒരിക്കലും തന്റെ കൂട്ടാളികളെ നിരാശപ്പെടുത്തിയില്ല. മുഹമ്മദ് നബിയുടെ ദീർഘവീക്ഷണവും രാഷ്ട്രീയ തന്ത്രവും ഇതിലൂടെ വ്യക്തമാണ്. നീണ്ടകാലത്തേക്ക് തന്റെ സമൂഹത്തിന് സമാധാനം ഉറപ്പിക്കാൻ സാധിച്ചു, കൂടുതൽ ആളുകൾ ഭയപ്പാടില്ലാതെ ഇസ്‌ലാമിലേക്ക് ആകൃഷ്ടരായി. അന്യദേശങ്ങളിൽ നല്ല നിലക്ക് പ്രബോധനത്തിന് വഴിയൊരുക്കി, സാമ്പത്തികവും ശാരീരികവുമായ നിലക്ക് അഭിവൃദ്ധി കൈവരിക്കാൻ മുസ്‌ലിങ്ങൾക്ക് സാധിച്ചു.

ഓരോ വിശുദ്ധ യുദ്ധങ്ങളും ദീർഘവീക്ഷണത്തോടെയുള്ള സാഹസികതയാണ്. ഈ കാലത്തേക്കുള്ള പ്രവാചകരുടെ സന്ദേശം വളരെ വ്യക്തമാണ്. സ്വേച്ഛാധിപതികളും കൊളോണിയൽ ഭരണാധികാരികളും അവരുടെ നിലക്ക് സമാധാനം സ്ഥാപിക്കാൻ അനുവദിക്കാതെ, അവരെ സന്ധിയിൽ ഏർപ്പെടുന്നതിലേക്ക് വലിച്ചിഴക്കപ്പെടേണ്ടതായിട്ടുണ്ട്. ചില ന്യായീകരണ വാദികൾ ഇസ്രായേലിനെ പിന്താങ്ങുന്നുണ്ട്. സ്വതാല്പര്യങ്ങളിൽ നിലകൊള്ളുകയും പാശ്ചാത്യ ശക്തികളെ പ്രീതിപ്പെടുത്തുകയും ഇസ്ലാമിനോട് വഞ്ചന നടത്തുകയുമാണവർ. ഇത്തരക്കാരോട് പ്രവാചക മാതൃകയിലൂടെ പോരാടുന്നത് ഉത്തമമാണ്. ഹുദൈബിയ സന്ധിയിലൂടെയും മറ്റനേകം യുദ്ധത്തിലൂടെയും മുസ്‌ലിം പക്ഷത്തെ നേരിടാനുള്ള ഖുറൈശികളുടെ മനക്കരുത്തിനെ നിഷ്പഭമാക്കുകയായിരുന്നു പ്രവാചകർ. “ചരിത്രത്തിൽ ഏറെ അപൂർവതയുള്ള നാടാണ് ഇസ്രായേൽ. ഒരൊറ്റ വലിയ പരാജയമുണ്ടായാൽ മതി, ആ പരാജയം താങ്ങാൻ അതിനു കഴിയില്ല. പ്രഹരിക്കാനും ചുറ്റുമുള്ളവരെ ഭയപ്പെടുത്തി നിർത്താനുമുള്ള അതിന്റെ ശക്തി നഷ്ടപ്പെട്ടാൽ സയണിസ്റ്റ് പദ്ധതിയുടെ അന്തയ്മായെന്ന് മനസ്സിലാക്കാം”. 2016ൽ അന്തരിച്ച പ്രശസ്‌ത ഈജിപ്ഷയ്ൻ പത്രപ്രവർത്തകൻ ‘മുഹമ്മദ് അസൈനാൻ ഹൈക്കലിൻ്റെ’ വാക്കുകളാണിത്. ബദ്റിലൂടെ നഷ്ടപ്പെട്ട ധൈര്യം പൂർണ്ണമായും തിരിച്ചുപിടിക്കാൻ മക്കക്കാർക്ക് സാധിച്ചിരുന്നില്ല. ഖന്ദഖ് യുദ്ധവേളയിലെ ശത്രുപക്ഷത്തുണ്ടായ കൊടുങ്കാറ്റിൻ്റെ ദൈവികതയും അവരെ കൂടുതൽ ഭയവിഹ്വലരാക്കി. ഹമാസ്-ഇസ്രായേൽ ഒന്നാംഘട്ട വെടി നിർത്തൽ ചർച്ചയ്ക്കിടെ ഇത്തരം ചർച്ചകൾ ഒരുപാട് നടന്നതായി റിപ്പോർട്ടുകൾ കാണാം.

മക്കാ നിവാസികളെ ശിക്ഷിക്കാനും അവരെ അനുതപിക്കുന്നതിലേക്ക് പ്രേരിപ്പിക്കുന്നതിനുമായി പ്രവാചകർ കൈകൊണ്ട സാമ്പത്തിക ഉപരോധമാണ് ബദ്റിൻ്റെ പശ്ചാത്തലം. ഈ സാമ്പത്തിക നയതന്തം മക്കാ വിജയം വരെ പലകോലങ്ങളിലായി നമുക്ക് കാണാം. തുമാമ ഇബ്നു ഉസാൽ എന്ന യമാമയിലെ ബനു ഹനീഫ ഗോത്രത്തലവൻ്റെ ഉപകഥ ഇതിനൊരു ഉദാഹരണമാണ്. ബദ്ദവൈരിയായ പ്രവാചകരെ വധിക്കാനെത്തി ഇസ്‌ലാം ആശ്ലേഷിക്കുകയായിരുന്നു തുമാമ. അദ്ദേഹത്തെ ഉംറ ചെയ്യാൻ അയക്കുകയായിരുന്നു പ്രവാചകരുടെ പ്രഥമ നീക്കം. അദ്ദേഹത്തിൻറെ ഇസ്‌ലാം അശ്ലേഷണം കാട്ടുതീ പോലെ പടർന്നിരുന്നെങ്കിലും, അദ്ദേഹത്തിനെതിരെ ഒരു ചെറുവിരലനക്കാൻ പോലും ഖുറൈശികൾക്ക് സാധിച്ചില്ല. യമാമയിലെ ഗോത്രതലവൻ എന്ന നിലക്ക് ഇദ്ദേഹം മക്കക്കാരുടെ അന്നം മുട്ടിക്കുമെന്നവർ ഭയന്നു. ഖുറൈശികളുടെ ധാന്യ വർഗ്ഗങ്ങൾ എത്തിയിരുന്നത് യമാമയിൽ നിന്നായിരുന്നു. പ്രവാചകർ പറഞ്ഞാലല്ലാതെ ഇനി ഒരിക്കലും ധാന്യം നിൽക്കില്ലെന്ന് പ്രഖ്യാപിക്കലോട് കൂടി, സാമ്പത്തിക ഉപരോധമുയർത്താൻ മുഹമ്മദ് നബിയുടെ കാരുണ്യം തേടുകയല്ലാതെ മറ്റു മാർഗ്ഗങ്ങളൊന്നും ഖുറൈശികൾക്ക് ഉണ്ടായിരുന്നില്ല. തൻ്റെ സമൂഹത്തിന് ഒരു സ്ഥാനം നൽകാനും പ്രവാചകർക്ക് ഇതിലൂടെ സാധിച്ചു.

ലോകമെമ്പാടും മത ചിന്തയുടെ വിപുലമായ നവജാകരണങ്ങൾക്ക് പുതുനൂറ്റാണ്ട് സാക്ഷയം വഹിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ്, മതവും യുക്തിയും ചേർന്ന പ്രവാചകരുടെ നയതന്‌ത പാഠങ്ങൾ കൂടുതലായി വായിക്കപ്പെടുന്നത്. തൻ്റെ സമൂഹത്തിന് വന്നുചേരാൻ ഇരിക്കുന്ന ദുർഘടസന്ധികളെപ്പറ്റിയും, അതിൽ നിന്നും രക്ഷനേടാനുള്ള മാർഗങ്ങളെ സംബന്ധിച്ചും ആ നേതാവ് പ്രവചിച്ചിരുന്നു. ലൗകിക ജീവിതത്തോടുള്ള പ്രത്യാശയും മരണത്തോടുള്ള വെറുപ്പുമാണ് മനുഷ്യൻറെ ബലഹീനതയായി വിശദീകരിക്കുന്നത്. പരമ സത്യത്തെ ധ്യാനിച്ചിരുന്ന ആദ്യകാല മുസ്‌ലിം സമൂഹം പ്രാപഞ്ചികതത്വത്തിൽ ഐക്യപ്പെട്ടതിൻ്റെ ഫലം വിജയമാണെന്ന് കാട്ടിത്തന്നു. ദുർഘട വീഥിയുടെ ആദ്യ എട്ടു ഹിജ്റ വർഷങ്ങളിൽ പൊലിഞ്ഞത് വെറും ഇരുന്നൂറിനടുത്ത മുസ്‌ലിം മനുഷ്യ ജീവനുകൾ മാത്രമാണ്. എണ്ണമറ്റ പര്യവേക്ഷണങ്ങളും പോരാട്ടങ്ങളും ഈ ഘട്ടത്തിൽ മുസ്‌ലിം ജനത നേരിട്ടിരുന്നു. സാഹോദര്യത്തിൻ്റെയും ഐക്യത്തിന്റെയും പാഠങ്ങളോതിയ പ്രവാചകർ ‘അശക്തതയോടുള്ള ഒത്തുതീർപ്പ് ശത്രുക്കൾക്ക് ശക്തി പകരുന്നുവെന്ന ആശയം തന്റെ അനുയായികൾക്ക് മനസ്സിലാക്കി കൊടുത്തു. അംഗബലത്തിലോ ശക്തിയിലോ അല്ല, ദൈവവിശ്വാസത്തിലാണ് വിജയം എന്ന് വ്യക്തമാക്കി തന്നു. ഒത്തൊരുമയില്ലാത്ത രണ്ടു ബില്യൺ വരുന്ന മുസ്‌ലിം സമൂഹത്തിന്, അവരുടെ വ്യവഹാരങ്ങൾ ഏകീകരിക്കാനുള്ള ഒരു നേതാവിന്റെ അഭാവം വലിയ ആഘാതം സൃഷ്‌ടിക്കുന്നു. ഈ അവസരത്തിൽ ദൈവഭക്തി കൈമുതലാക്കി ധീരതയോടെ പോരാടുന്ന ഫലസ്‌തീനി സഹോദരങ്ങളേക്കാൾ നല്ല നിലക്ക് തീരുമാനമെടുക്കാൻ ഒരു മുസ്‌ലിമും അർഹനല്ല. പരിശുദ്ധ ഭവനത്തെ സംരക്ഷിക്കുന്നു, തകർന്നിടത്തുനിന്നും ഉയർത്തെഴുനേൽക്കുന്നു, കഠിനതയും പുഞ്ചിരി തൂകുന്നു, വേദനയിലും ഖുർആൻ പാരായണം ചെയ്യുന്നു, മാരകമായ തൻറെ മുറിവിലും സഹോദരനെ ശുശ്രൂഷിക്കുന്നു എന്നിങ്ങനെ കൊളോണിയൽ ഭരണത്തിൽ തീർത്തും അസ്വസ്ഥരാക്കുന്നതിൽ പലസ്ത‌ീനികൾ വിജയിച്ചിരിക്കുന്നു.

ഈ ഏകികൃതമല്ലാത്ത സമൂഹത്തിൽ ചില അളന്ന നീക്കങ്ങൾ മാത്രമേ സാധിക്കുള്ളൂ. പ്രവാചക മാതൃകയായ സാമ്പത്തിക ഉപരോധമാണ് ഫലസ്‌തീനികൾ കൈക്കൊണ്ടത്. സൗത്ത് ആഫ്രിക്കയിലെ കറുത്ത വംശജർ ഇതേ പാത കാണിച്ചുതന്നവരാണ്. 1950 ൽ വംശീയ ഭരണകൂടത്തിനെതിരെ തുടങ്ങിയ ആന്റി അപ്പാർത്തീഡ് മൂവ്‌മെൻറ്, 1993ൽ വിജയം കാണുകയുണ്ടായി. ഇതേ ആശയത്തിലാണ് ഫലസ്തീനും 2005 ൽ ബിഡിഎസ് (BDS – BOYCOTT, DIVESTMENT, SANCTION) ഇസ്രായേലിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നത്. ജനങ്ങളാൽ വിജയം കണ്ട പോരാട്ടമാണിത്. ഒരു മഹത്തായ സംസ്കാരവും പുറത്തുനിന്ന് കീഴടക്കപ്പെടുന്നില്ലെന്ന വിൽഡ്യൂറൻ്റെ ഉദ്ധരണിയെ സത്യമാക്കുന്നതാണ് മുൻകാല ചരിത്രങ്ങൾ. മതചിന്തയുടെ വിപുലമായ നവജാഗരണങ്ങൾക്ക് പുതു നൂറ്റാണ്ട് സാക്ഷയം വഹിച്ചു കൊണ്ടിരിക്കുമ്പോൾ പ്രപഞ്ച-പരമ സത്യത്തെ ധ്യാനിച്ചും, ജ്ഞാനസഞ്ചയനും നയതന്‌തജ്ഞനുമായ പ്രവാചകരിൽ മാതൃക ഉൾകൊണ്ടും നാം മുന്നേറേണ്ടതുണ്ട്. ലോകം മൗനം പാലിച്ച പ്രതിഭാസങ്ങളിൽ ഇളക്കം സൃഷ്ടിച്ചുകൊണ്ട്.

 

Related Posts